ഇന്ത്യൻ മീഡിയ അബുദാബി പുതിയ കമ്മറ്റി നിലവിൽ വന്നു

ഇന്ത്യൻ മീഡിയ അബുദാബി പുതിയ കമ്മറ്റി നിലവിൽ വന്നു

അബുദാബി : അബുദാബിയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബിക്ക് പുതിയ നേതൃത്വം ചുമതലയേറ്റു. അനിൽ സി ഇടിക്കുളയുടെ അധ്യക്ഷതയിൽ അബുദാബി ഇന്ത്യൻ സോഷ്യൽ സെന്ററിൽ ചേർന്ന വാർഷിക ജനറൽ ബോഡിയോഗത്തിൽ റസാഖ് ഒരുമനയൂരിനെ ( ചന്ദ്രിക) പ്രസിഡന്റായും സമീര്‍ കല്ലറ ( മാതൃഭൂമി ന്യൂസ് ) ജനറൽ സെക്രട്ടറിയായും റാശിദ് പൂമാടം ( സിറാജ് ) ട്രഷററായും അബ്ദുൽ റഹ്മാൻ ( ഇ പത്രം ) വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. മുനീർ പാണ്ഡ്യാല വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ടി പി ഗംഗാധരൻ പ്രസംഗിച്ചു. സമീർ കല്ലറ നന്ദി പറഞ്ഞു.  

Post a Comment

0 Comments