സാനിയ മിര്‍സയുടെ കൈയബദ്ധത്തെ ട്രോളി സോഷ്യല്‍ മീഡിയ

LATEST UPDATES

6/recent/ticker-posts

സാനിയ മിര്‍സയുടെ കൈയബദ്ധത്തെ ട്രോളി സോഷ്യല്‍ മീഡിയ

ഹൈദാരാബാദ്: സാനിയ മിര്‍സയുടെ കൈയബദ്ധത്തെ ട്രോളി സോഷ്യല്‍ മീഡിയ. വണ്‍ പ്ലസ് ത്രീ ടി മൊബൈല്‍ ഫോണിന്റെ പ്രമോഷന് വേണ്ടി ചെയ്ത ട്വീറ്റാണ് സാനിയക്ക് പുലിവാലായത്. ടെക്കിയല്ലെങ്കിലും താന്‍ കുറച്ച് മാസമായി വണ്‍ പ്ലസ് ത്രീ ടി ഫോണുപയോഗിക്കുന്നത് ഇഷ്ടപ്പെടുന്നുവെന്ന് സാനിയ ട്വീറ്റ് ചെയ്തു. എന്നാല്‍ ട്വീറ്റ് ചെയ്തത് ഐ ഫോണില്‍ നിന്നായിരുന്നു. ഇത് ട്രോളന്‍മാരുടെ കണ്ണില്‍പ്പെട്ടതോടെ സാനിയയ്‌ക്കെതിരെ ട്രോളിന്റെ പെരുമഴയായിരുന്നു.

ഐ ഫോണില്‍ നിന്നാണ് ട്വീറ്റ് ചെയ്യുന്നതെന്ന് ട്വീറ്റില്‍ വ്യക്തമാകുമെന്ന കാര്യം സാനിയയുടെ ശ്രദ്ധയില്‍പ്പെട്ടില്ല. എന്നാല്‍ ട്രോളന്‍മാരുടെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. ടെക്കിയല്ലെങ്കിലും സാമാന്യബുദ്ധി ഉപയോഗിച്ചാല്‍ ഇക്കാര്യം ശ്രദ്ധിക്കുമായിരുന്നെന്ന് ട്രോളന്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ട്രോളുകളും റീട്വീറ്റുകളും വര്‍ദ്ധിച്ചതോടെ സാനിയ ട്വീറ്റ് ഡിലീറ്റ് ചെയ്തു.

Post a Comment

0 Comments