തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ യുവതിക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി 324 പ്രകാരം മാരകായുധം ഉപയോഗിച്ച് മുറിവേൽപ്പിച്ചതിനാണ് കേസ്. സ്വാമിയുടെ പരിക്കിൽ മെഡിക്കൽ കോളജ് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
തിരുവനന്തപുരം പേട്ടയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഏഴ് വര്‍ഷമായി ഹരിസ്വാമി തന്നെ പീഡിപ്പാൻ ശ്രമിക്കുന്നുണ്ടെന്നും ഗതികെട്ടാണ് ജനനേന്ദ്രിയം മുറിച്ചതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ച രാത്രി 12.39 നാണ് 54 വയസുകാരനായ സ്വാമിയെ ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ അവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊണ്ടു വന്നത്.
തിരിച്ച് തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു എങ്കിലും മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായി പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടേയും യൂറോളജി വിദഗ്ധരുടേയും നേതൃത്വത്തില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തി. കൊല്ലം സ്വദേശിയായ ഗംഗേശാനന്ദ തീർഥപാദരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
0 Comments