ദേശീയ ചലചിത്ര അവാര്‍ഡ് ദാന വിവാദത്തില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ വാദം പൊളിയുന്നു.. വിവാദമുണ്ടായപ്പോള്‍ ഇറാനി ആവര്‍ത്തിച്ച്് പറഞ്ഞത് ചടങ്ങില്‍ രാഷ്ട്രപതിയുടെ സാനിധ്യം ഒരു മണിക്കൂര്‍ മാത്രമാണെന്ന് അവസാന നിമിഷമാണ് രാഷ്ട്രപതി ഭവന്‍ അറിയിച്ചതെന്നാണ്.
എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഒരു മണിക്കൂര്‍ മാത്രമെ സാനിധ്യമുണ്ടാകു എന്നും രാഷ്്ട്രപതി ഭവന്‍ നേരത്തെ അറിയിച്ചിരുന്നതാണെന്നുമാണ് വാര്‍ത്താ വിതരണമന്ത്രാലയം അനാവശ്യവിവാദമുണ്ടാക്കിയതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അതൃപ്തി അറിയിച്ചുകൊണ്ട്് രാഷ്ട്രപതി ഭവന്‍ വ്യക്തമാക്കിയത്.
വാര്‍ത്താ വിതരണ മന്ത്രാലയമാണ് പുരസ്‌കാര വിതരണം സംബന്ധിച്ച തീരുമാനം അറിയിച്ചത്. മാര്‍ച്ചില്‍ തന്നെ ചടങ്ങിനുള്ള ചര്‍ച്ച പൂര്‍ത്തിയായിരുന്നു. പക്ഷേ കേന്ദ്രസര്‍ക്കാര്‍ മേയ് ഒന്നിന് മാത്രമാണ് അവാര്‍ഡിന്റെ് പട്ടിക നല്‍കിയതെന്നും രാഷ്ട്രപതി ഭവന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ ധരിപ്പിച്ചതായിട്ടാണ് വിവരം.
വിവാദങ്ങളുടെ പശ്ചത്താലത്തില്‍ അടുത്ത വര്‍ഷം മുതല്‍ പുതിയ പരിഷ്‌കരണങ്ങള്‍ക്ക് നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇനി മുതല്‍ രാഷ്ട്രപതി നല്‍കുന്ന ചലച്ചിത്ര പുരസ്‌കാരമായി ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് മാത്രം മാറ്റുന്നതിനാണ് പ്രധാനമായും ചര്‍ച്ച നടക്കുന്നത്.
നേരെത്ത ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ 11 എണ്ണം മാത്രമേ രാഷ്ട്രപതി നല്‍കൂ, ബാക്കി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനി സമ്മാനിക്കൂമെന്ന് തീരുമാനം വന്നതോടെ വലിയ വിവാദങ്ങളാണ് ഉണ്ടായത്. അവാര്‍ഡ് ജേതാക്കളില്‍ മിക്കവരും ഇതില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിച്ചത് പുരസ്‌കാരങ്ങളുടെ ശോഭ കെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി അതൃപതി വ്യക്തമാക്കുന്നത്.
0 Comments