കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിലവിലുണ്ടായിരുന്ന സുപ്രണ്ടിനെ സ്ഥലം മാറ്റുകയും പകരം നിയമിതനായ ആൾ അവധിയിൽ പ്രവേശിക്കുകയും ചെയ്ത തോടെ ജനങ്ങളും രോഗികളും ദുരിതത്തിൽ വലയുകയാണ്. ദൂരസ്ഥലങ്ങളിൽ നിന്ന് പോലും പലവിധ സർട്ടിഫിക്കറ്റുകൾക്കും വേണ്ടി ആശുപത്രിയിലെത്തുന്ന പാവം ജനങ്ങൾ നിരാശയോടെ തിരിച്ച് പോരേണ്ടുന്ന അവസ്ഥയാണ് നിലവിൽ ഏറെ പരിതാപകരം. കരുണയില്ലാത്ത വർഗ്ഗമായി ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ മാറി കൊണ്ടിരിക്കുകയാണോ എന്ന് ജനം സ്വഭാവികമായും സംശയിക്കുകയാണ്.
ഭരണകൂടം ഉണർന്ന് പ്രവർത്തിച്ച് ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്നാണ് ജനങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്.അടിയന്തിര നടപടി ആവശ്യപ്പെട്ട് ഐ എൻ എൽ ആരോഗ്യ മന്ത്രിക്കു പരാതി നൽകാനും തീരുമാനിച്ചതായി റിയാസ് ചിത്താരി കൂട്ടിച്ചേർത്തു.

0 Comments