കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന്റെ നടപാതയില്‍ പാകിയ ടൈല്‍സുകള്‍ ഇളകി

കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന്റെ നടപാതയില്‍ പാകിയ ടൈല്‍സുകള്‍ ഇളകി

കാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോഡ് നിര്‍മാണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന് മുന്‍വശം നടപാതയില്‍ പാകിയ ടൈല്‍സുകള്‍ മണിക്കൂറിനകം ഇളകി പോയി. വെള്ളിയാഴ്ച വൈകീട്ട് പാകിയ ടൈല്‍സുകളാണ് ഇളകി പോയത്. പിന്നീട് വ്യാപാരികള്‍ ഇട പ്പെട്ട് ഇളകിയ ടൈല്‍സുകള്‍ വീണ്ടും ജോലിക്കാരെ കൊണ്ട് ഉറപ്പിച്ചു. മതിയായ രീതിയിലുള്ള സിമന്റും പൂഴിയും ചേര്‍ത്ത് ഉറപ്പിക്കാത്തതാണ് ടൈല്‍സ് ഇളകി പ്പോകാന്‍ കാരണം. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി റെയില്‍ വേ സ് റ്റേഷന്‍ റോഡില്‍ പാകിയ ഇന്റര്‍ ലോക്കുകളും ഒരു മാസത്തിനുള്ളില്‍ ഇളകി പോയി. കെ.എസ്.ടി.പി റോഡി ന്റെ അശാസ്ത്രീയ നിര്‍മാണ് ഇതിന് കാരണം.

Post a Comment

0 Comments