തിരുവനന്തപുരം: അര്‍ധരാത്രി നഗരത്തിലൂടെ കടന്നുപോയ വാഹനത്തിൽ ഡി.ഐ.ജി ആണെന്നറിയാതെ തടഞ്ഞുനിര്‍ത്തി മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാഷ് അവാര്‍ഡ്. ബറ്റാലിയൻ ഡി.ഐ.ജി കെ. ഷെഫീന്‍ അഹമ്മദ് വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എസ്.സി.പി.ഒ ജയകുമാര്‍, സി.പി.ഒമാരായ അജിത്കുമാര്‍, അനില്‍കുമാര്‍ എന്നിവര്‍ക്കാണ് 500 രൂപ കാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
കഴിഞ്ഞമാസം 26നായിരുന്നു സംഭവം. തിരുവനന്തപുരം നഗരത്തിലെ തകരപ്പറമ്പ് ഭാഗത്ത് പട്രോളിങ് ഡ്യൂട്ടിയിലായിരുന്നു പൊലീസ് സംഘം. 12.15നാണ് ഡി.ഐ.ജിയുടെ സ്വകാര്യവാഹനം ഇതുവഴി കടന്നുവന്നത്. വാഹനം തടഞ്ഞുനിര്‍ത്തിയ പൊലീസുകാര്‍ ഉള്‍വശം പരിശോധിച്ചശേഷം മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ ബ്രീത്ത് അനലൈസറില്‍ ഊതാൻ ആവശ്യപ്പെട്ടു. വാഹനത്തിലുള്ളത് ഡി.ഐ.ജിയാണെന്ന് പൊലീസുകാര്‍ക്ക് മനസ്സിലായില്ല. അതിനുശേഷം വാഹനം വിട്ടയച്ചു.
വിവരങ്ങള്‍ കുറിക്കുകയായിരുന്ന എസ്.സി.പി.ഒ ജയകുമാര്‍ വാഹനം അല്പം മുന്നോട്ടുപോയപ്പോഴാണ് ഡി.ഐ.ജിയാണെന്ന് മനസ്സിലാക്കിയത്.
പട്രോളിങ്ങിെൻറ ഭാഗമായുള്ള പരിശോധനയാണെന്ന് വിശദമാക്കിയ ജയകുമാറിനോട് ഡ്യൂട്ടിയുടെ ഭാഗമായുള്ള പരിശോധനയല്ലേ നടക്കേട്ടയെന്ന് പറഞ്ഞ് ഡി.ഐ.ജി മടങ്ങി. അര്‍ധരാത്രിയിലും ഡ്യൂട്ടിയില്‍ കാണിച്ച ആത്മാർഥതക്കും വിനയത്തിനുമാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ഷെഫിന് അഹമ്മദിെൻറ ഉത്തരവില്‍ വ്യക്തമാക്കുന്നു.
0 Comments