
കാസര്‍കോട്: കാറില്‍ കൊണ്ടു വന്ന മാലിന്യം റോഡരികില്‍ തള്ളിയതിന് ഉടമയില്‍ നിന്ന് കാസര്‍കോട് നഗരസഭ 25,000 രൂപ പിഴയീടാക്കി. കളനാട്ടെ അബൂബക്കറില്‍ നിന്നാണ് പിഴയീടാക്കിയത്. കാറില്‍ കൊണ്ടു വന്ന മാലിന്യം കാസര്‍കോട് ഫോര്‍ട്ട് റോഡിലാണ് തള്ളിയത്. നഗരസഭയുടെ ആരോഗ്യ വിഭാഗമാണ് ഇതിനെതിരെ നടപടി സ്വീകരിച്ചത്.
0 Comments