ബസ് ജീവനക്കാര്‍ തമ്മില്‍ സമയത്തെ ചൊല്ലി അടിയോടടി

ബസ് ജീവനക്കാര്‍ തമ്മില്‍ സമയത്തെ ചൊല്ലി അടിയോടടി

 


കാഞ്ഞങ്ങാട്: സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ സമയത്തെ ചൊല്ലി അടിയോടടി. ഒടുവില്‍ എട്ടോളംപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

പാണത്തൂര്‍-കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കുടജാദ്രി, അല്‍മാസ് ബസിലെ ജീവനക്കാരാണ് മൂന്നുതവണയായി ഏറ്റുമുട്ടിയത്. ബുധനാഴ്ച രാവിലെ ബസ്റ്റാന്റില്‍ വെച്ച് സമയത്തെചൊല്ലി ഇരുബസിലേയും ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റം നടന്നു. ഇതിനിടയില്‍ കുടജാദ്രി ബസിലെ ജീവനക്കാര്‍ അല്‍മാസിലെ ജീവനക്കാരെ കയ്യേറ്റം ചെയ്തു. മറ്റ് ബസിലെ ജീവനക്കാര്‍ ഇരുഭാഗത്തേയും അനുനയിപ്പിച്ച് അയക്കുകയും ചെയ്തു. തങ്ങളെ കയ്യേറ്റം ചെയ്ത കുടജാദ്രി ബസിലെ ജീവനക്കാരെ ഉച്ചക്ക് പാണത്തൂര്‍ ബസ്റ്റാന്റില്‍ വെച്ച് അല്‍മാസിലെ ജീവനക്കാര്‍ തിരിച്ച് കയ്യേറ്റം ചെയ്തു. സംഭവം അറിഞ്ഞ് രാജപുരം പോലീസ് സ്ഥലത്തെത്തുകയും ബസില്‍ യാത്രക്കാരുള്ളതിനാല്‍ ഇരുവരേയും അനുനയിപ്പിച്ച് പറഞ്ഞുവിടുകയും ചെയ്തു. എന്നാല്‍ പാണത്തൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് തിരിച്ചുവരികയായിരുന്ന അല്‍മാസ് ബസിനെ കുടജാദ്രി ബസിന്റെ ഉടമയുടെ നാടായ അട്ടേങ്ങാനത്ത് വെച്ച് ഒരുസംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ ഇറക്കിവിടുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു.ഈസംഭവത്തിലാണ് അല്‍മാസ് ബസ് ജീവനക്കാരുടെ പരാതിയില്‍ കുടജാദ്രി ബസ് ഉടമകളുടെ ബന്ധുക്കളും സുഹത്തുക്കളുമായ പ്രിയേഷ്, ഹരി തുടങ്ങി എട്ടോളംപേര്‍ക്കെതിരെ കേസെടുത്തത്.

Post a Comment

0 Comments