പള്ളിക്കര ബീച്ചിൽ പട്ടാപ്പകൽ കഞ്ചാവു ബീഡി വലിക്കുകയായിരുന്ന യുവതിയെ പൊലീസ് കയ്യോടെ പിടികൂടി. നോർത്ത് ബംഗ്ളൂരു, ചോലനായക്ക്നഹള്ളി, ശംബുലേശ്വര ലേഔട്ടിലെ ശിൽപ്പ (24)യെയാണ് ബേക്കൽ എസ്.ഐ പിടികൂടിയത്. തിങ്കളാഴ്‌ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. ബീച്ചിന്റെ തെക്കുഭാഗത്തുള്ള സ്റ്റാച്യുവിനു സമീപത്തു കഞ്ചാവ് ബീഡി വലിക്കുകയായിരുന്നു യുവതിയെന്നു പൊലീസ് പറഞ്ഞു.
0 Comments