ന്യൂഡല്‍ഹി: ബീഫ് വിവാദം പൊടിപൊടിക്കുന്നതിനിടെ ആട്ടിറച്ചിയും കഴിക്കരുതെന്നാവശ്യപ്പെട്ട് ആര്‍.എസ്.എസ് നേതാവ്. ആട്ടിറച്ചി വിഭവമായ ഗോഷ്ട് കഴിക്കുന്നത് റമദാനില്‍ മുസ്‌ലിങ്ങള്‍ ഉപേക്ഷിക്കണമെന്നാണ് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ നിര്‍ദ്ദേശം. അതൊരു രോഗമാണെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. റമദാനില്‍ ഇറച്ചി ഭക്ഷിക്കുന്നത് വിഷം കഴിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറയുന്നു.
ശര്‍ബത്തില്‍ പാല്‍ ഉള്‍പെടുത്താനും അദ്ദേഹം ഉപദേശിക്കുന്നുണ്ട്. പ്രവാചകനും കുടുംബവും ഒരിക്കലും ഇറച്ചി കഴിച്ചിരുന്നില്ലെന്നും ഇറച്ചി രോഗവും പാല്‍ ചികിത്സയുമാണെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ടന്നും ഇന്ദ്രേഷ് വാദിക്കുന്നു.
പരിസ്ഥിതി സംരക്ഷണത്തിനായി റമദാനില്‍ മുസ് ലിങ്ങള്‍ അവരുടെ വീടുകളിലും പള്ളികളിലും റോഡരികിലും മരങ്ങള്‍ വെച്ചു പിടിപ്പിക്കട്ടെ. കൂടാതെ അവരുടെ വീടിനു മുന്നില്‍ തുളസിത്തൈകള്‍ നട്ടു വളര്‍ത്തട്ടെ എന്നും തുളസി സ്വര്‍ഗത്തിലെ ചെടിയാണെന്നും ഇന്ദ്രേഷ് വ്യക്തമാക്കുന്നു
0 Comments