ചെെനയിൽ വീണ്ടും കൊറോണ ഭീതിയുണർത്തി വീണ്ടും വെെറസ് വ്യാപനം. തലസ്ഥാനമായ ബെയ്ജിങില്‍ ഏഴ് പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതോടെയാണ് വൈറസ് വ്യാപനം വീണ്ടും ഉടലെടുത്തതായി ആശങ്ക ഉയര്‍ന്നിരിക്കുന്നത്. പുതിയ കേസുകള്‍ ഉയര്‍ന്നതോടെ ബെയ്ജിങില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ബെയ്ജിങിലെ ഏഴോളം ജനവാസ കേന്ദ്രങ്ങളിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബെയ്ജിങിലെ ഏറ്റവും വലിയ മാംസച്ചന്തകളിലൊന്നായ ഷിന്‍ഫാദി മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ പരിശോധനയിലാണ് ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മാര്‍ക്കറ്റ് അടച്ചു പൂട്ടാന്‍ അധികൃതര്‍ ഉത്തരവിട്ടു.
ഒപ്പം ആദ്യ ഘട്ട ലോക്ക്ഡൗണിന് ശേഷം അധ്യയനം പുനരാരംഭിച്ച ബെയ്ജിങിലെ സ്‌കൂളുകളും അടയ്ക്കാന്‍ നിര്‍ദ്ദേശമുണ്ട്. മാംസച്ചന്തയ്ക്ക് സമീപത്തുള്ള ഒന്‍പതോളം സ്‌കൂളുകളാണ് വീണ്ടും അടച്ചുപൂട്ടിയത്.
ലോകത്ത് ആദ്യമായി കോവിഡ് രോഗം സ്ഥിരീകരിച്ചത് ചൈനയിലായിരുന്നു. ചൈനയില്‍ വുഹാനില്‍ വൈറസ് വ്യാപനം കണ്ടെത്തിയതിന് പിന്നാലെ രണ്ട് മാസത്തിലധികം ചൈനയില്‍ രാജ്യ വ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.